ജീവനെടുക്കുന്നവരല്ല, ജീവൻ സംരക്ഷിക്കുന്നവരാകണം ജനപ്രതിനിധികൾ. കെ.പി. സാജു ജനസേവനത്തിന്റെ ജനകീയ മാതൃക

ജീവനെടുക്കുന്നവരല്ല, ജീവൻ സംരക്ഷിക്കുന്നവരാകണം ജനപ്രതിനിധികൾ. കെ.പി. സാജു ജനസേവനത്തിന്റെ ജനകീയ മാതൃക
Mar 27, 2026 01:37 PM | By PointViews Editor

                    ജീവന് വില കൽപിക്കുന്ന, മനുഷത്വമുള്ള ഒരു ജനപ്രതിനിധിയെ വേണോ അതോ മനുഷ്യത്വരഹിതമായ പ്രത്യയ ശാസ്ത്രത്തിന്റെ പേര് പറഞ്ഞ് കൊലപാതക രാഷ്ട്രീയത്തിന്റെ വക്താവാകുന്ന ഒരു ജനപ്രതിനിധിയെ വേണോ എന്ന് തലശ്ശേരിയിലെ ജനത തീരുമാനമെടുക്കേണ്ട ഘട്ടത്തിലാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒരുവശത്ത് സാമൂഹിക സേവനവും ആതുര സേവനവും പ്രത്യയശാസ്ത്രമാക്കിയ കോൺഗ്രസിന്റെ കെ.പി.സാജുവും മറുവശത്ത് ഫസൽ വധക്കേസ് അടക്കം നിരവധി ക്രിമിനൽ കേസുകളിലും അക്രമ രാഷ്ട്രീയ പ്രവർത്തനങ്ങളിലും പങ്കാളിയാവുകയോ നേതൃത്വം നൽകുകയോ ചെയ്ത സിപിഎമ്മിന്റെ കാരായി രാജനും ആണ് ഉള്ളത്. രാജന് പറഞ്ഞുനിൽക്കാനും പിടിച്ചുനിൽക്കാനും പിന്തുണയാകാൻ വേണ്ടി ബിജെപി മുന്നണിയിലെ നിധീഷും രംഗത്തുണ്ട്. മനുഷ്യജീവനും സാമൂഹിക നിലനിൽപ്പിനും വേണ്ടി തലശ്ശേരി ജനത ആഗ്രഹിക്കുന്നുണ്ടെങ്കിൽ സംശയം വേണ്ട ധൈര്യമായി കെ പി സാജുവിന് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ, സുരക്ഷിതത്വത്തിന്റെ അടയാളമായ കൈ അടയാളത്തിൽ വോട്ട് ചെയ്യുക തന്നെ വേണം. അതല്ല ലോകത്താകമാനം ഉള്ള നല്ല ജനങ്ങൾ വലിച്ചെറിഞ്ഞ് ഇല്ലാതാക്കിയ അക്രമ രാഷ്ട്രീയത്തിന്റെ പിണിയാളുകളായ സിപിഎമ്മിനും കാരായി രാജൻ മാർക്കും അവസരം ഒരുക്കുന്നെങ്കിൽ തലശ്ശേരി ജനത സാംസ്കാരിക പൈതൃകത്തെ കുറിച്ച് പുനർവിചിന്തനം ചെയ്യേണ്ടിവരും . ഇരു സ്ഥാനാർത്ഥികളും തമ്മിലുള്ള മാനുഷികപരമായ യോഗ്യതകൾ പരിശോധിച്ചാൽ ജനാധിപത്യത്തിന്റെയും മാനുഷിക നന്മകളുടെയും ആൾരൂപമായ കെ പി സാജുവിന്റെ തട്ട് താണു തന്നെയിരിക്കും എന്നത് കട്ടായം .


കെ പി സാജുവിന്റെ സാമൂഹിക രാഷ്ട്രീയ പ്രവർത്തന ശൈലിയും നിലപാടുകളും തലശ്ശേരിക്കാർക്ക് കൃത്യമായി അറിയാവുന്നതാണ്. മലയോരത്തിന്റെയും കടലോരത്തിന്റെയും ആരോഗ്യ സംരക്ഷണ രംഗത്ത് പതിറ്റാണ്ടുകളായി സാധാരണക്കാർക്ക് ആയി പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ പ്രസിഡന്റ് ആണ് കെ പി സാജു. മികച്ച രീതിയിൽ പ്രവർത്തിക്കുകയും സാധാരണക്കാർക്ക് സഹായകരമാകുന്ന നിരവധി സൗകര്യങ്ങൾ ഒരുക്കുകയും ചെയ്താണ് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഇക്കാലമത്രയും കോൺഗ്രസിന്റെ തണലിൽ വളർന്ന് നിലനിൽക്കുന്നത്. ഇവിടെ ചികിത്സ തേടിയെത്തുന്നവരുടെ ജാതിയോ മതമോ രാഷ്ട്രീയമോ ധനമോ പോലും കണക്കിലെടുക്കാതെ ഏതൊരാൾക്കും ഏതൊരു സമയത്തും സധൈര്യം ജീവനും ജീവിതവും സുരക്ഷിതമാക്കാൻ കഴിയും വിധം ചികിത്സ ലഭിക്കുന്ന ഇടമാണ് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി .

കോവിഡ്കാലം എത്രത്തോളം ദുരിതം നിറഞ്ഞതായിരുന്നു എന്ന് നമുക്കെല്ലാം ഓർമ്മയുണ്ടല്ലോ? സ്വന്തം നാട്ടിലും വീട്ടിലും എത്തിച്ചേരാൻ സാധിക്കാതെ വിദൂരങ്ങളിലും വിദേശങ്ങളിലും കുടുങ്ങി പോയവർ ഏറെയാണ്. എല്ലാവരേയും തിരിച്ചെത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും കുറേ പേരേ എങ്കിലും ആ ബന്ധനത്തിന്റെ നാളുകളിൽ സ്വന്തം നാട്ടിലേക്കും സ്വന്തം വീടുകളിലേക്കും തിരികെയെത്തിക്കാൻ കെ.പി.സാജുവിന്റെ നേതൃത്വത്തിൽ ചെയ്ത പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. അതിലൊന്നാണ്


ബാംഗ്ലൂരിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിച്ച സംഭവം.

ലോക് ഡൗണിനെ തുടർന്ന് ബാംഗ്ലൂരിലെ വ്യത്യസ്‌ത സ്ഥലങ്ങളിൽ കുടുങ്ങിയ അഞ്ച് മലയാളികളെ കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന കെ.പി. സാജുവവിൻ്റെയും യൂ ത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസിൻ്റെ യും ഇടപെടലിലൂടെയാണ്നാട്ടിലെത്തിച്ചത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ആളുകളാണ് ബാംഗ്ലൂരിൽ കുടു ങ്ങിയത്. ലോക് ഡൗണിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരും പരിശീലനത്തിന് പോയി ലോക് ഡൗണിൽ കുടുങ്ങിയവരും വരെ അവരിലുണ്ട്. പലരും വിദ്യാർത്ഥികളായിരുന്നു. നാട്ടിലേക്ക് മടങ്ങാനുള്ള വഴികാണാതെ വിഷമിച്ചിവർ . രക്ഷ തേടി വിളിച്ചപ്പോൾ മടിച്ചു നിൽക്കാതെ, ഒഴിഞ്ഞുമാറാതെ അവരെ രക്ഷപ്പെടുത്തി. കർണാടകയിലുള്ള നേതാക്കളെ വിളിച്ച് സഹായമൊരുക്കി. നാട്ടിലേക്ക് വാഹനവും മടങ്ങാനുള്ള പാസും ഏർപ്പാടാക്കി കൊടുത്തു . അവരെ നാട്ടിലെത്തിക്കും വരെ കരുതലോടെ വിവരങ്ങൾ അന്വേഷിച്ച് സഹായം ഉറപ്പാക്കി.


ഒരാൾ എത്ര പേരേ രാഷ്ട്രീയം പറഞ്ഞ് ആക്രമിച്ചു , അയാൾ എത്ര പേരേ എന്ത് കാരണം പറഞ്ഞ് ആക്രമിച്ചു എന്നും എത്ര അക്രമ കൊലപാതക കേസുകളിൽ പ്രതിയായിരുന്നു എന്നതല്ല

അയാളുടെ രാഷ്ട്രീയ മേൻമ . *അയാൾ എത്രത്തോളം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു , എത്രപേർക്ക് ജീവൻ രക്ഷയ്ക്ക് ഉപകാരപ്പെട്ടു.* എന്നൊക്കെയുള്ള താണ് അയാൾ ഒരു ജനപ്രതിനിധിയാകാനുള്ള യോഗ്യതയുടെ മാനദണ്ഡം. കെ.പി. സാജു എന്തുകൊണ്ട് ഒരു ജനപ്രതിനിധിയാകണം എന്നതിന് ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കാം.


ലോക്ഡൗൺ കാലം തന്നെ.

കിഡ്നി മാറ്റിവച്ച രോഗിയുടെ മരുന്ന് തീരാറായെന്നും ഏറണാകുളത്ത് മാത്രമെ അത് കിട്ടുകയുള്ളൂ എന്നും എങ്ങനെയെങ്കിലും അത് ലഭിക്കാൻ വഴിയൊരുക്കാമോയെന്നും ഒരാൾ സാജുവിനെ വിളിച്ച് സങ്കടം പറയുന്നു. കേട്ടാൽ ആർക്കും പ്രയാസം തോന്നുന്ന കാര്യം. ഒരു നേരം പോലും നിർത്താൻ പാടില്ലാത്ത മരുന്നാണ്. ലോക്‌ഡൗണിൽ എങ്ങനെ മരുന്നെത്തിക്കും എന്ന ആശങ്കയും സാജുവിനെ അലട്ടി. പലരെയും ഫോണിൽ ബന്ധപ്പെട്ടു. പക്ഷെ തീരുമാനം ഉണ്ടാകുന്നില്ല. ഒടുവിൽ ഫേസ്ബുക്കിലും പലരുടെയും വാട്സ്ആപ്പിലും സഹായ അഭ്യർത്ഥന നടത്തി. പിന്നീട് നടന്നത് കാര്യങ്ങൾയഥാർത്ഥത്തിൽ അത്ഭുതം തന്നെയാണെന്ന് പറയാം. പേരറിയാവുന്നതും അല്ലാത്തവരുമായ അഞ്ഞൂറോളം പേർ ഫോണിലും സോഷ്യൽമീഡിയ മുഖാന്തിരവും ബന്ധപ്പെട്ടു. അതിൽ രണ്ടുപേർ ഏറണാകുള ത്ത് നിന്നും കണ്ണൂരിലേക്ക് വണ്ടി വരുന്നുണ്ട് എന്നറിയിച്ചു. ഒന്ന് അൽത്താഫ്എന്നൊരാൾ മുഖാന്തിരം. മറ്റൊന്ന് യൂത്ത് കോൺഗ്രസ്സ് നേതാവ് കെ.ബിനോജ് മു ഖാന്തിരം. ആദ്യം വിളിച്ച അൽത്താ ഫിന്റെ സുഹൃത്തിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. അദ്ദേഹം ഉടനെ മെഡി ക്കൽ ട്രസ്റ്റ് ആശുപത്രിക്കടുത്തുള്ള മരുന്നുക ടയിലെത്തി മരുന്ന് വാങ്ങി. ഇതിനിടയിൽ സാമൂഹ്യ മാധ്യമങ്ങളിലെ അഭ്യർത്ഥന കണ്ട്, മരുന്നു ലഭിക്കുമെങ്കിൽ തങ്ങൾക്ക് കൂടി എത്തിച്ചു കൊടുക്കാമോ എന്ന് അഭ്യർത്ഥിച്ച് മറ്റ് മൂന്നു പേർ കൂടി സാജുവിനെ വിളിക്കുന്നു. ഇവർക്ക് ആവശ്യമുള്ള മരുന്നുകളുടെ പട്ടികയും എറണാകുളത്തെ ആ നല്ല മനുഷ്യന് അയച്ചു. എല്ലാ മരുന്നുകളും വാങ്ങി ആലപ്പുഴയിൽ നിന്നു് കണ്ണൂരിലേക്ക് വരുന്ന ഒരു സുഹൃത്തിനെ ഏൽപ്പിച്ച് കണ്ണൂരിലേക്ക് എത്തിക്കാൻ ഏർപ്പാട് ചെയ്തു. സബിൻ തച്ചോളി എന്ന ടാക്സ‌ി ഡ്രൈവർ ആ മരുന്ന് സാജുവിന് എത്തിച്ചു കൊടുക്കുകയും മരുന്ന് ആവശ്യമായവർക്ക് സാജു മരുന്ന് കൈമാറുകയും ചെയ്തു.


സാമൂഹ്യ സേവനം രാഷ്ട്ര സേവനം എന്നൊക്കെ പറയുന്നത് എന്താണെന്ന് ചോദിക്കുന്നവർക്ക് ഉത്തരമാണിത്.


രാഷ്ട്രീയ ജീവിതത്തിലെ ത്യാഗങ്ങൾ വിശദീകരിക്കുന്നവർ പതിവായി പറയുന്ന ത്യാഗമാണ് ജയിൽവാസം, കേസുകൾ, പൊലീസ് പീഡനം ഒക്കെ. എന്തിനാണ് കേസ് ? അല്ലെങ്കിൽ എന്തിനാണ് ജയിൽവാസം? ആശയം പ്രചരിപ്പിക്കാൻ കഴിവില്ലാതെ വരുമ്പോൾ അക്രമത്തെ ആയുധമാക്കുന്നതാണ് ജയിൽ വാസത്തിന് കാരണമാകുന്നത്. ന്യായമായ ജീവിത പ്രശ്നങ്ങളുടെ പേരിൽ നടത്തുന്ന സമരങ്ങൾ , നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങൾ എന്നിവയുടെ പേരിൽ കേസും ജയിൽ വാസവും നടത്തുന്നത് മനസ്സിലാക്കാം. പക്ഷെ സംഘടിതമായ അക്രമത്തിന്റെ മറവിൽ രാഷ്ട്രീയാധികാര മോഹങ്ങൾ സാധിച്ചെടുക്കുന്നതിനെ നീതി പോരാട്ടമെന്ന് വിളിക്കാനാകില്ല. ജീവനും ജീവിതവും നിലനിർത്താൻ സംഘടിതമായ സാജുവും കൂട്ടുകാരും നടത്തിയ ശ്രമമാണ് രാഷ്ട്രീയ നീതി.

ഈ രാഷ്ട്രീയ നീതി അളക്കുന്നത് ഒരു രാഷ്ട്രീയ പ്രവർത്തകൻ നടത്തുന്ന മനുഷ്യാവകാശപരമായ സാമൂഹികനീതിയുടെ നിർവ്വഹണത്തിലൂടെയാണ്. രാഷ്ട്രമെന്നാൽ ജനങ്ങളുടെ ജീവനും ജീവിതത്തിന്നും സാമൂഹികമായും സംരക്ഷിക്കുകയും വർധിപ്പിക്കുകയും ചെയ്യുക എന്നതാണ്. രാഷ്ട്രീയ പ്രവർത്തനം സാമൂഹികപ്രവർത്തനവും സംഘടിത മനുഷ്യാവകാശ പ്രവർത്തനവുമാണ്. കെ.പി. സാജു എന്ന രാഷ്ട്രീയ പ്രവർത്തകൻ മികച്ച ഒരു സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും ജനങ്ങൾക്ക് ഉപകാരിയും മാതൃകയുമാകുന്നത് അങ്ങനെയാണ്. ഒരുദാഹരണം കൂടി പറയാം.

മൂവായിരം വീടുകളിൽ മരുന്നെത്തിച്ച് കടവത്തൂർ അർബൻ സംഘത്തിൻ്റെ ചരിത്രമാണത്. മൂവായിരത്തിലേറെ രോഗികൾക്കു വീടുകളിൽ മരുന്ന് എത്തിച്ചു നൽകിയാണ് കടവത്തൂർ അർബൻ സംഘം ശ്രദ്ധ നേടിയത്. ലോൿഡൗൺ തുടങ്ങുന്നതിനു മുൻപേ നാല് ഫോൺ നമ്പറുകൾ പരസ്യപ്പെടുത്തിയാണു തുടക്കം. രാവിലെ തന്നെ ആവശ്യക്കാരുടെ ഫോൺ വിളികൾ എത്തും. ഈ അർബൻ സംഘത്തിൻ്റെ സെക്രട്ടറിയാണ് കെ.പി.സാജു. മരുന്നുകൾ പലതും പല സ്‌ഥലങ്ങളിൽ നിന്നു വാങ്ങു ന്നതാണ്. കേരളത്തിനകത്തു നിന്നും പുറത്തു നിന്നും ലഭി ക്കുന്നവയുണ്ട്. അവയവ മാറ്റ ശസ്ത്രക്രിയ ചെയ്ത്‌ 3 രോഗി കൾക്ക് അടിയന്തര മരുന്നുകൾ എറണാകുളത്ത് നിന്ന് എത്തിക്കുകയായിരുന്നു ആദ്യ ദൗത്യം. കോവിഡ് കാലത്ത് പൊതുഗതാഗ തം പൂർണമായും നിലച്ച സമയത്ത് ഇതൊരു അവശ്യ സർവ്വീസായി മാറി. കീമോ കഴിഞ്ഞ് ഉപയോഗിക്കേണ്ട രണ്ട് രോഗികളുടെ മരുന്നുകൾ തിരുവനന്തപുരം ആർ സിസിയിൽ നിന്ന് പാനൂരിലേക്ക് എത്തിച്ചത് ആംബുലൻസ് ഡ്രൈവർമാരുടെ സഹായത്താലാണ്.

വിദേശത്ത് വച്ച് അപക ടത്തിൽ പരുക്കേറ്റു കാഴ്ച നഷ്ടപ്പെട്ട ചെറുപ്പക്കാരന്റെ ചികിത്സ കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയിലായിരു ന്നു. കോയമ്പത്തൂരിലെ മലയാളികളുടെയും പച്ചക്കറി വണ്ടിയുടെയും സഹായത്തോടെയാണു മരുന്നെത്തിച്ചത്. മണിപ്പാലിൽ ചികിത്സയുള്ള എടച്ചേരി സ്വദേശിക്കു മരുന്നെ ത്തിക്കാൻ സാമൂഹിക പ്രവർ ത്തകർ ചങ്ങലക്കണ്ണിയായി പ്ര വർത്തിച്ചതും മറക്കാൻ പറ്റാത്ത സംഭവമായിരുന്നു.

കടവത്തൂർ അർബൻ സഹകരണ സംഘത്തിലെയും പാനൂർ നീതി മെഡിക്കൽ സ്റ്റോ റിലെയും ജീവനക്കാരുടെ സേവനത്തിനു പുറമേ ഫയർഫോഴ്‌സിന്റെയും സാമൂഹിക പ്രവർത്തകരുടെയും സഹായവും കൂട്ടിച്ചേർത്താണ് അർബൻ സംഘം പ്രവർത്തിക്കുന്നത്.


ചുരുക്കത്തിൽ പറഞ്ഞാൽ രാഷ്ട്രീയ പ്രവർത്തനമെന്നാൽ മനുഷ്യത്വത്തോടെ സഹജീവികളുടെ ജീവനും ജീവിതവും സംരക്ഷിക്കുക എന്നതാണ്*. അല്ലാതെ ഒരിക്കലും നടപ്പിലാകാത്ത പ്രത്യയശാസ്ത്രങ്ങളുടെ പേരിൽ മനുഷ്യജീവനെ കൊത്തിവലിക്കുന്നതും സമൂഹത്തിൽ അസ്വസ്ഥത വളർത്തുന്നതുമല്ല. കെ.പി.സാജു മനുഷ്യത്വത്തിൻ്റെ സംരക്ഷകനാണ്. അതിനാൽ തന്നെ സാജുവിൻ്റെ വിജയം മനുഷ്യാവകാശങ്ങളുടെ വിജയമായിരിക്കും.

People's representatives should be those who protect lives, not those who take lives. K.P. Saju is a popular model of public service.

Related Stories
മലപ്പട്ടമെന്ന കമ്യൂണിസ്റ്റ് കോട്ടയെ ഗാന്ധിജി തകർത്തിട്ട് ഒരു വർഷം. പി.ആർ.സനീഷ് എന്ന പട്ടാളക്കാരൻ ഹീറോയാകുമ്പോൾ!

May 7, 2026 08:32 AM

മലപ്പട്ടമെന്ന കമ്യൂണിസ്റ്റ് കോട്ടയെ ഗാന്ധിജി തകർത്തിട്ട് ഒരു വർഷം. പി.ആർ.സനീഷ് എന്ന പട്ടാളക്കാരൻ ഹീറോയാകുമ്പോൾ!

മലപ്പട്ടമെന്ന കമ്യൂണിസ്റ്റ് കോട്ടയെ ഗാന്ധിജി തകർത്തിട്ട് ഒരു വർഷം. പി.ആർ.സനീഷ് എന്ന പട്ടാളക്കാരൻ...

Read More >>
വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ് ബോർഡ്.

May 5, 2026 08:05 AM

വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ് ബോർഡ്.

വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ്...

Read More >>
ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ ചെന്നിത്തലയ്ക്കെതിരെ പരാതിക്കാരൻ്റെ കുറിപ്പ് വിവാദമാകുന്നു.

May 4, 2026 10:56 PM

ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ ചെന്നിത്തലയ്ക്കെതിരെ പരാതിക്കാരൻ്റെ കുറിപ്പ് വിവാദമാകുന്നു.

ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ...

Read More >>
പ്രതികാരത്തിന് കൊതിച്ച് ആ ആത്മാക്കൾ പിണറായി പാറപ്പുറത്തേക്ക് എത്തുന്നു. ആ കേസുകളിലെ യഥാർത്ഥ ക്രിമിനലിനെ ജനത്തിന് മുന്നിലെത്തിക്കണം.

May 4, 2026 09:59 PM

പ്രതികാരത്തിന് കൊതിച്ച് ആ ആത്മാക്കൾ പിണറായി പാറപ്പുറത്തേക്ക് എത്തുന്നു. ആ കേസുകളിലെ യഥാർത്ഥ ക്രിമിനലിനെ ജനത്തിന് മുന്നിലെത്തിക്കണം.

പ്രതികാരത്തിന് കൊതിച്ച് ആ ആത്മാക്കൾ പിണറായി പാറപ്പുറത്തേക്ക് എത്തുന്നു. ആ കേസുകളിലെ യഥാർത്ഥ ക്രിമിനലിനെ ജനത്തിന്...

Read More >>
ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത് !

May 3, 2026 10:28 AM

ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത് !

ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത്...

Read More >>
ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ താഴെ.

May 3, 2026 09:09 AM

ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ താഴെ.

ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ...

Read More >>
Top Stories